എഡ്മന്റണില്‍ ആറ് ലെക്‌സസ് എസ്‌യുവികള്‍ മോഷണം പോയി 

By: 600002 On: Aug 31, 2023, 8:51 AM

 

 

ചൊവ്വാഴ്ചയ്ക്കും ബുധനാഴ്ചയ്ക്കുമിടയില്‍ എഡ്മന്റണില്‍ ആറ് ലെക്‌സസ് എസ്‌യുവികള്‍ മോഷണം പോയതായി എഡ്മന്റണ്‍ പോലീസ് സര്‍വീസ് അറിയിച്ചു. 2019 മുതല്‍ 2022 വരെയുള്ള മോഡല്‍ ലെക്‌സസ് ആര്‍എക്‌സ് 350 എസ്‌യുവികളാണ് മോഷ്ടിക്കപ്പെട്ടത്. ഈ വര്‍ഷം ഇതുവരെ ആല്‍ബെര്‍ട്ടയിലുടനീളം ഏകദേശം 50 ലെക്‌സസ് ആര്‍എക്‌സ് 350 കാറുകള്‍ മോഷ്ടിക്കപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അവയില്‍ 19 എണ്ണം എഡ്മന്റണില്‍ നിന്നാണ് മോഷണം പോയത്. 

മോഷണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. മോഷണങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 780-423-4567 എന്ന നമ്പറില്‍ ബന്ധപ്പെടാന്‍ പോലീസ് ആവശ്യപ്പെട്ടു. 

വാഹനമോഷണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാഹന ഉടമകള്‍ ജാഗ്രത പാലിക്കണമെന്ന് ഓട്ടോ-തെഫ്റ്റ് പ്രിവന്‍ഷന്‍ ടീം മുന്നറിയിപ്പ് നല്‍കി. സുരക്ഷിതമായ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും നിര്‍ദ്ദേശിച്ചു.