കാനഡയിലെ കുട്ടികളുടെ ജീവിതനിലവാരം മോശമാകുന്നു: റിപ്പോര്‍ട്ട് 

By: 600002 On: Aug 31, 2023, 8:31 AM

 

 

കാനഡയിലെ കുട്ടികളുടെ ജീവിതനിലവാരം മോശമായിക്കൊണ്ടിരിക്കുകയാണെന്ന് 'റൈസിംഗ് കാനഡ' റിപ്പോര്‍ട്ട്. കാല്‍ഗറി യൂണിവേഴ്‌സിറ്റി, മക്ഗില്‍ യൂണിവേഴ്‌സിറ്റി, ടൊറന്റോ യൂണിവേഴ്‌സിറ്റി എന്നിവടങ്ങളില്‍ നിന്നുള്ള ഗവേഷകരും കുട്ടികളുടെ അഭിഭാഷക ഗ്രൂപ്പായ ചില്‍ഡ്രന്‍ ഫസ്റ്റ് കാനഡയും ചേര്‍ന്നാണ് 2022 ലെ വാര്‍ഷിക റിപ്പോര്‍ട്ട് തയാറാക്കിയത്. മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ കുട്ടികള്‍ക്കിടയില്‍ വളരുന്നുണ്ട്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചതും സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും കുട്ടികളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

യുവാക്കള്‍ക്കിടയില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ 29 ശതമാനം വര്‍ധിച്ചു. ഭക്ഷ്യവസ്തുക്കള്‍ കൃത്യമായി കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും ലഭ്യമാകുന്നില്ല. ഇതും വര്‍ധിച്ചുവരുന്ന ആശങ്കയാണ്. സ്‌കൂളില്‍ പഠനത്തിനായെത്തുന്ന ചില കുട്ടികള്‍ പട്ടിണിയിലായിരിക്കും. വിശന്നിരിക്കുന്ന ഇവര്‍ക്ക് പഠിക്കാനോ മറ്റ് ആക്റ്റിവിറ്റികളില്‍ സജാവമായി പങ്കെടുക്കാനോ സാധിക്കാതെ വരുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. സമ്പന്ന രാജ്യത്തെ പ്രവിശ്യകളിലുള്ള കുട്ടികള്‍ എല്ലാ മേഖലകളിലും പിന്നിലായിപോകുന്നത് ആശങ്കാജനകമാണെന്ന് ചില്‍ഡ്രന്‍ ഫസ്റ്റ് കാനഡ സ്ഥാപകയും സിഇഒയുമായ സാറ ഓസ്റ്റിന്‍ പറഞ്ഞു. 

റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന, കാനഡയിലെ കുട്ടികള്‍ കുട്ടിക്കാലത്ത് നേരിടുന്ന 10 ഭീഷണികള്‍ : 


1.Unintentional and preventable injuries;
 2.Poor mental health;
 3.Violence against children and youth;
 4.Vaccine-preventable illnesses;
 5.Systemic racism and discrimination;
 6.Poverty;
 7.Infant mortality;
 8.Bullying;
 9.Limited physical activity and play; and
 10.Climate change.