ഇന്ന് ശ്രീനാരായണ ഗുരു ജയന്തി. ജാതിമത ഭേദങ്ങള്‍ക്ക് അതീതമായി സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാനവികതയുടെയും മഹത്വം പകര്‍ന്നു നല്‍കാനാണ് ഗുരു നമ്മെ പഠിപ്പിച്ചതെന്നും ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന സന്ദേശങ്ങള്‍ കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കേണ്ട കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും മന്ത്രി എ കെ ശശീന്ദ്രൻ.നവോത്ഥാനത്തിന്റെ വെളിച്ചം വീശിയ ഗുരുവിന്റെ സന്ദേശങ്ങള്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ പോരാട്ടങ്ങള്‍ക്ക് എന്നും കരുത്തു പകരുന്നതാണ്. സമൂഹത്തിലെ ഐക്യവും സാഹോദര്യവും ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന നീക്കങ്ങള്‍ക്കെതിരെ ഒരുമയോടെ നിലകൊള്ളാന്‍ ഗുരുവിന്റെ ദര്‍ശനങ്ങള്‍ നമുക്ക് വെളിച്ചം പകരട്ടെയെന്നും ഏവര്‍ക്കും ശ്രീനാരായണ ഗുരു ജയന്തി ആശംസകൾ നേർന്നുകൊണ്ട് മന്ത്രി പറഞ്ഞു.