മോഷ്ടിക്കപ്പെടാന്‍ സാധ്യതയുള്ള വാഹനമാണ് ഓടിക്കുന്നതെങ്കില്‍ കാനഡയിലെ ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം കാര്‍ മോഷണങ്ങളെ തുടര്‍ന്ന് ഇന്‍ഷുറന്‍സ് ഇന്‍ഡസ്ട്രിക്ക് ഒരു ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. ഒന്റാരിയോയില്‍ മാത്രം 700 മില്യണ്‍ ഡോളര്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. മോഷണങ്ങള്‍ കുറഞ്ഞില്ലെങ്കില്‍ നിരക്ക് വര്‍ധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. RatesDotca പ്രകാരം, ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ വാഹനം മോഷ്ടിക്കപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് കരുതുകയാണെങ്കില്‍ വന്‍തോതിലുള്ള ഇന്‍ഷുറന്‍സ് നഷ്ടം നികത്തുന്നതിന്റെ ഭാഗമായി പ്രീമിയം ഉയര്‍ത്തുന്നു. ചില സന്ദര്‍ഭങ്ങളില്‍, മോഷ്ടിക്കപ്പെട്ട വാഹനങ്ങളുടെ പട്ടികയിലാണ് കാറെങ്കില്‍ 500 ഡോളര്‍ വര്‍ധനവ് വരെ കാണുന്നുണ്ടെന്ന് ഇന്‍ഷുറന്‍സ് എക്‌സ്‌പേര്‍ട്ട് ഡാനിയേല്‍ ഇവാന്‍സ് പറഞ്ഞു.