ആഗോളതലത്തിലെ ടെക് തൊഴിലാളികളെ ആകര്‍ഷിച്ച് കാനഡ; ഒരു വര്‍ഷത്തിനിടെ എത്തിയത് 32,000 ലേറെ പേര്‍ 

By: 600002 On: Aug 30, 2023, 11:15 AM

 


കാനഡയിലെ ടെക് ഇന്‍ഡസ്ട്രിയിലേക്ക് ആഗോളതലത്തില്‍ നിന്നും തൊഴിലാളികളുടെ ഒഴുക്ക്. 2022 ഏപ്രിലിനും 2023 മാര്‍ച്ചിനും ഇടയില്‍  32,000 ത്തിലധികം തൊഴിലാളികള്‍ കനേഡിയന്‍ ടെക് ഇന്‍ഡസ്ട്രിയില്‍ എത്തിയതായി ടെക്‌നോളജി കൗണ്‍സില്‍സ് ഓഫ് നോര്‍ത്ത് അമേരിക്ക(TECNA), കനേഡിയന്‍ ടെക് നെറ്റ്‌വര്‍ക്ക്(CTN)  എന്നിവയില്‍ നിന്നുള്ള സമീപകാല റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്തിന്റെ ഇമിഗ്രേഷന്‍-ഫ്രണ്ട്‌ലി നാഷണല്‍ പോളിസിയുടെയും ലേബര്‍ കോസ്റ്റ് അഡ്വാന്റേജിന്റെയും ഫലമായി കാനഡയില്‍ ഗണ്യമായ നിരക്കില്‍ ടെക് തൊഴിലാളികള്‍ എത്തുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. വലിയ തോതില്‍ കാനഡ തൊഴിലാളികളെ ആകര്‍ഷിക്കുകയാണ്. 

കാനഡയിലേക്ക് പ്രധാനമായും ഇന്ത്യ, നൈജീരിയ, ബ്രസീല്‍ എന്നിവടങ്ങളില്‍ നിന്നുള്ള ടെക് തൊഴിലാളികളുടെ ഗ്ലോബല്‍ നെറ്റ് ഇന്‍-മൈഗ്രേഷന്‍ ശക്തമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. യുഎസ് ആസ്ഥാനമായുള്ള ടെക് കമ്പനികളില്‍ നിന്ന് കാനഡയിലേക്കുള്ള നിക്ഷേപം വര്‍ധിച്ചതാണ് ടെക് തൊഴിലാളികള്‍ വന്‍ തോതില്‍ കാനഡയിലേക്ക് എത്തുന്നതിന് മറ്റൊരു കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നു.