കാല്‍ഗറിയില്‍ വാടകനിരക്കുകള്‍ വേഗത്തില്‍ കുതിച്ചുയരുന്നു 

By: 600002 On: Aug 30, 2023, 10:41 AM

 

 

കാനഡയില്‍ മറ്റെവിടെക്കാളും വേഗത്തില്‍ കാല്‍ഗറിയില്‍ വാടകനിരക്കുകള്‍ കുതിച്ചുയരുന്നതായി Rentals.ca യുടെ റിപ്പോര്‍ട്ട്. വണ്‍ ബെഡ്‌റൂം, ടു ബെഡ്‌റൂം വീടുകളുടെ വാടക നിരക്ക് വര്‍ഷം തോറും 17 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കാല്‍ഗറിയില്‍ വണ്‍ ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന്റെ ശരാശരി പ്രതിമാസ വാടക 17.2 ശതമാനം ഉയര്‍ന്ന് 1,718 ഡോളറായും ടു ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിന് 16.9 ശതമാനം ഉയര്‍ന്ന് 2,121 ഡോളറായും ഉയര്‍ന്നു. ജൂണ്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ കാല്‍ഗറിയിലെ വാടക ഏകദേശം രണ്ട് ശതമാനം വര്‍ധിച്ചതായി ഡാറ്റ കാണിക്കുന്നു. അപ്പാര്‍ട്ട്‌മെന്റുകളുടെ ആവശ്യം വര്‍ധിച്ച സാഹചര്യത്തില്‍ നിരക്കുകളില്‍ ഉടനം കുറവ് ഉണ്ടാകുമെന്ന് കാണുന്നില്ലെന്ന് Rentals.ca ഡയറക്ടര്‍ ജിയാകോമോ ലാഡസ് പറഞ്ഞു. 

വിദ്യാര്‍ത്ഥികളുടെയും തൊഴിലാളികളുടെയും എണ്ണം വര്‍ധിക്കുന്നതും വന്‍ വാടക ഈടാക്കാുന്ന വാന്‍കുവര്‍, ടൊറന്റോ എന്നിവടങ്ങളില്‍ നിന്നും കാല്‍ഗറിയിലേക്കുള്ള ആളുകളുടെ ഒഴുക്കുമാണ് കാല്‍ഗറിയില്‍ വര്‍ധിച്ചുവരുന്ന വാടക നിരക്കിന് കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.