ഒന്റാരിയോ ലണ്ടനിലെ എയര്‍ബിഎന്‍ബിയില്‍ ഒളിക്യാമറ കണ്ടെത്തി; 41കാരന്‍ അറസ്റ്റില്‍ 

By: 600002 On: Aug 30, 2023, 9:31 AM

 


ഒന്റാരിയോ ലണ്ടനിലെ എയര്‍ബിഎന്‍ബിയില്‍ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തില്‍ 41കാരനെതിരെ വോയറിസം കുറ്റം ചുമത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി പോലീസ് ഭാഗികമായി വിവരങ്ങള്‍ പുറത്തുവിടുകയാണെന്നും പോലീസ് അറിയിച്ചു. 

ജൂലൈ 15 നാണ് സംഭവം നടന്നത്. ബ്ലാക്ക്എക്രസ് ബൊളിവാര്‍ഡിലെ എയര്‍ബിഎന്‍ബിയില്‍ എത്തിയ ദമ്പതികളാണ് കിടപ്പുമുറിയില്‍ ഒളിക്യാമറ കണ്ടെത്തിയത്. ഒളിക്യാമറ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ലണ്ടന്‍ പോലീസില്‍ ആദ്യം വിവരമറിയിച്ചു. 

ജൂലൈ 28 ന്, ഒരു സെര്‍ച്ച് വാറണ്ട് നടപ്പിലാക്കി 41 കാരനായ ലണ്ടന്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്യുകയും വോയറിസം ചുമത്തുകയും ചെയ്തു. ഒക്ടോബര്‍ 5 ന് പ്രതിയെ കോടതിയില്‍ ഹാജരാക്കും.