സ്റ്റാഫ് ക്ഷാമം:  ഒന്റാരിയോയിലെ ചെല്‍സി എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് ഈയാഴ്ച താല്‍ക്കാലികമായി അടച്ചിടും 

By: 600002 On: Aug 30, 2023, 9:12 AM

 


ജീവനക്കാരുടെ കുറവ് ഒന്റാരിയോയിലെ റൂറല്‍ ഏരിയകളിലെ ആശുപത്രികളെ ബാധിക്കുന്നതായി റിപ്പോര്‍ട്ട്. സ്റ്റാഫ് ക്ഷാമം മൂലം ചില ആശുപത്രികളിലെ എമര്‍ജന്‍സി റൂമുകള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ അധികൃതര്‍ വീണ്ടും നിര്‍ബന്ധിതരായിരിക്കുകയാണ്. ജീവനക്കാരുടെ അഭാവം മൂലം ചൊവ്വാഴ്ച 5 മണി മുതല്‍ വ്യാഴാഴ്ച രാവിലെ 7 മണി വരെ ചെല്‍സി എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് അടച്ചുപൂട്ടുമെന്ന് സൗത്ത് ബ്രൂസ് ഗ്രേ ഹെല്‍ത്ത് സെന്റര്‍ അറിയിച്ചു. വീണ്ടും വ്യാഴാഴ്ച വൈകുന്നേരം 5 മണി മുതല്‍ സെപ്റ്റംബര്‍ 6 രാവിലെ 7 മണി വരെ അടച്ചിടും. ഇവിടങ്ങളിലേക്ക് വരുന്ന രോഗികളെ അടുത്തുള്ള ഓപ്പണ്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് ആംബുലന്‍സില്‍ മാറ്റും. അത്യാഹിത വിഭാഗം താല്‍ക്കാലികമായി അടച്ചിടുന്നത് ഡര്‍ഹാമിനെയും വാക്കര്‍ടണിനെയും ബാധിക്കുമെന്ന് ഹെല്‍ത്ത് സെന്റര്‍ അറിയിച്ചു.