യുഎസിലേക്ക് യാത്ര ചെയ്യുന്ന കാനഡയിലെ LGBTQ2S+ കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ. യുഎസിലെ ചില സ്ഥലങ്ങളിലേക്ക് യാത്ര ചെയ്താല്‍ വിവേചനം നേരിടേണ്ടി വരുമെന്ന് സൂചിപ്പിച്ചാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ലിംഗഭേദം സ്ഥിരീകരിക്കുന്നതിനുള്ള മെഡിക്കല്‍ പരിചരണവും സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസവും ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ പരിമിതപ്പെടുത്തുകയോ നിരോധിക്കുകയോ ചെയ്യുന്ന നിയമങ്ങള്‍ യുഎസിലെ 18 ഓളം സംസ്ഥാനങ്ങളില്‍ പാസാക്കിയതിനെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്.
LGBTQ+ കമ്മ്യൂണിറ്റിക്കെതിരായ അക്രമ ഭീഷണികള്‍ തീവ്രമായി മാറിയെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി മെയ് മാസത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. യാത്ര ചെയ്യുന്നതിന് മുമ്പ് യാത്രക്കാര്‍ തങ്ങളുടെ ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള പ്രാദേശിക നിയമങ്ങള്‍ പരിശോധിക്കണമെന്ന് ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ അറിയിച്ചു.