കാനഡയിലെ ആദ്യ ഒമിക്രോണ്‍ വകഭേദം ബിഎ.2.86 കേസ് ബീസിയില്‍ സ്ഥിരീകരിച്ചു 

By: 600002 On: Aug 30, 2023, 7:58 AM

 


ഒമിക്രോണിന്റെ പുതിയ വകഭേദമായ ബിഎ.2.86 കാനഡയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടീഷ് കൊളംബിയയിലെ ഒരു വ്യക്തിയിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. അടുത്തിടെയാണ് ബീസി ആരോഗ്യ വിദഗ്ധര്‍ ഈ വേരിയന്റ് കണ്ടെത്തിയത്. പ്രവിശ്യയ്ക്ക് പുറത്ത് യാത്ര ചെയ്തിട്ടില്ലാത്ത ഫ്രേസര്‍ ഹെല്‍ത്ത് റീജിയണില്‍ നിന്നുള്ള ഒരു വ്യക്തിയില്‍ ആദ്യ ബിഎ.2.86 വകഭേദം സ്ഥിരീകരിച്ചതായി ബീസി സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അറിയിച്ചു. 

ഈ വേരിയന്റിന്റെ കാനഡയില്‍ സ്ഥിരീകരിക്കുന്ന ആദ്യ കേസാണിതെന്ന് ഹെല്‍ത്ത് മിനിസ്റ്റര്‍ അഡ്രിയാന്‍ ഡിക്‌സും പ്രൊവിന്‍ഷ്യല്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ബോണി ഹെന്റിയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഇതുവരെ ഈ വകഭേദത്തിന്റെ തീവ്രത വര്‍ധിച്ചതായി തോന്നുന്നില്ലെന്നും മാത്രമവുമല്ല രോഗം ബാധിച്ച വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. 

നിലവില്‍ ഒരാളില്‍ മാത്രമാണ് ഈ കേസ് റിപ്പോര്‍ട്ട് ചെയ്തതെങ്കിലും പടരുവാനുള്ള അപകടസാധ്യത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ജനങ്ങള്‍  പബ്ലിക് ഹെല്‍ത്ത് അഡൈ്വസുകള്‍ പിന്‍തുടരുന്നത് തുടരണമെന്നും അസുഖമുള്ളപ്പോള്‍ വീട്ടിലിരിക്കണമെന്നും, മാസ്‌ക് ധരിക്കുവാനും. വാക്‌സിനേഷനുകള്‍ സ്വീകരിക്കുന്നത് കൃത്യമായി തുടരണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.