'പൂപ്പൊലി 2023' സൂപ്പര്‍ജയന്റ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ഓണാഘോഷം ഗംഭീരമായി

By: 600007 On: Aug 30, 2023, 6:42 AM

 

News Courtesy : Media Desk, Super gaints arts & sports club

ഓണാഘോഷത്തിന്റെ ഭാഗം ആയി സൂപ്പര്‍ജയന്റ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പൂപ്പൊലി 2023 ഓഗസ്റ്റ് 26 , ഫെയ്ത് ലൂഥറൻ ചർച്ഛ് ഹാളിൽ നടന്നു.

ഓണാഘോഷ പരിപാടിയിൽ, തിരുവാതിര, ചെണ്ടമേളം, മാവേലി എഴുന്നള്ളത്ത്, കസേരകളി  , സുന്ദരിക്കൊരു പൊട്ട് , മലയാളി മങ്ക, തുടങ്ങിയ വിവിധ പരിപാടികൾ ഉണ്ടായിരുന്നു. വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം വിവിധതരം കലാപരിപാടികൾ അരങ്ങേറി. റോക്ക്ടൈൽ ബാൻഡിന്റെ ചെണ്ടമേളം ഓണാഘോഷത്തിലെ മുഖ്യ പരിപാടികളിലൊന്നായിരുന്നു. 

ചടങ്ങിൽ വിശിഷ്ട അതിഥികൾ ആയി ലേബർ മിനിസ്റ്റർ ഹാരി ബൈൻസ് , എം എൽ എ ജിന്നി സിംസ് എന്നിവർ പങ്കെടുത്തു.

പൂപ്പൊലിയുടെ ഇവന്റ് സ്‌പോണ്‍സര്‍ സോൾവിൻ ജെ കല്ലിങ്കൽ ലയൺഷെയർ ഇമിഗ്രേഷന്‍ , ക്ലബ് സ്‌പോണ്‍സര്‍ സൈമണ്‍ ചേലാട്ട് നോയിസിസ് ഇമിഗ്രേഷന്‍ ,  ഗോൾഡ് സ്പോൺസർ ചാൾസ് സെബാസ്റ്റ്യൻ റിയല്‍റ്റര്‍ ,  സിൽവർ സ്പോൺസർ & ഓണസദ്യ ഒരുക്കിയത് സുജിത് കേരള കിച്ചൻ , മലയാളി മങ്ക ടൈറ്റിൽ സ്പോൺസർ ഷിബു ദി ഐ ഓപ്പണർ ഒപ്ടിക്കൽസ് , ബ്രോൺസ് & ഡോർ പ്രൈസ് സ്പോൺസർ സൈമൺ  എബ്രഹാം , വിഷ്ണു നമ്പൂതിരി അറ്റ്ലാന്റ വെസ്റ്റ് ഇമിഗ്രേഷൻ , സുജിത വർഗ്ഗീസ് ഇസ ഡിസൈൻസ് എന്നിവര്‍  പൂപ്പൊലി ഇവന്റിന് പിന്തുണ നല്‍കി. 

അസോസിയേഷന്‍ പ്രസിഡന്റ് ആല്‍വിന്‍ തോമസ്, സെക്രട്ടറി അമല്‍ മേനോന്‍ , ജാക്സൺ ടി സെബാസ്റ്റ്യൻ എന്നിവര്‍ പങ്കെടുത്തവര്‍ക്ക് നന്ദി രേഖപ്പെടുത്തി.