പുതിയ ഭൂപടം പ്രസിദ്ധീകരിച്ച് ചൈന; ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ

By: 600021 On: Aug 29, 2023, 6:47 PM

അരുണാചൽ പ്രദേശ് ഉൾപ്പെടെ ഇന്ത്യൻ ഭൂപ്രദേശങ്ങൾ ചൈനീസ് പ്രദേശങ്ങളായി ചിത്രീകരിക്കുന്ന ഭൂപടം പുറത്തിറക്കി ചൈന. വിഷയത്തിൽ,വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം അറിയിച്ചു. അരുണാചലിലെ ജില്ലകളുടെ പേര് മാറ്റി പ്രഖ്യാപിച്ച ചൈനീസ് നീക്കത്തെ മുൻപ് ഇന്ത്യ ചോദ്യം ചെയ്തിരുന്നു. ബ്രിക്സ് ഉച്ചകോടിക്ക് പിന്നാലെ, ജി20 ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് ദില്ലിയിൽ എത്താനിരിക്കെയാണ് ചൈനയുടെ പുതിയ നീക്കം. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ചൈനീസ് പ്രസിഡൻറിനും ഇടയിൽ ഉച്ചകോടിയിൽ ചർച്ചയുണ്ടായേക്കും.