പാചകവാതക വില കുറയ്ക്കാൻ കേന്ദ്ര മന്ത്രിസഭയിൽ തീരുമാനം

By: 600021 On: Aug 29, 2023, 6:32 PM

ഗാർഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കാൻ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ. 14.2 കിലോ സിലിണ്ടറിന് 1103 രൂപയാണ് ഇപ്പോഴത്തെ വില. ഇത് 903 രൂപയായി കുറയും. പ്രധാന മന്ത്രി ഉജ്വൽ യോജന പദ്ധതി ഉപഭോക്താക്കൾക്ക് ഒരു സിലിണ്ടറിന് നിലവിൽ ലഭിക്കുന്ന 200 രൂപ ഇളവിനു പുറമേ ഇന്ന് പ്രഖ്യാപിച്ച ഇളവും ലഭ്യമാകും. ഇതോടെ ബിപിഎൽ കുടുംബങ്ങൾക്ക് 703 രൂപയ്ക്ക് സിലിണ്ടർ ലഭിക്കും. 33 കോടി പേർക്കാണ് പുതിയ പ്രഖ്യാപനത്തിന്റെ ഗുണം കിട്ടുക.