കാനഡയില്‍ 2021 ല്‍ മരണനിരക്ക് ഉയര്‍ന്നു: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ 

By: 600002 On: Aug 29, 2023, 10:00 AM

 

മുന്‍ വര്‍ഷത്തേക്കാള്‍ 2021 ല്‍ കാനഡയില്‍ മരണനിരക്ക് ഉയര്‍ന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. കാന്‍സര്‍, ഹൃദ്രോഗം, അമിത ഡോസുകള്‍, കോവിഡ്-19 എന്നിവ മരണത്തിന്റെ പ്രധാന കാരണങ്ങളായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പുരുഷന്മാരുടെ മരണനിരക്ക് 311,640 ആയി ഉയര്‍ന്നു. മുന്‍ വര്‍ഷത്തേക്കാള്‍ ഒരു ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ആയുര്‍ദൈര്‍ഘ്യം 81.7 വര്‍ഷത്തില്‍ നിന്നും 81.6 വര്‍ഷമായി കുറഞ്ഞു. 

കാന്‍സര്‍, ഹൃദ്രോഗം എന്നിവയാണ് മരണത്തിന് പ്രധാനകാരണങ്ങളായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകട മരണങ്ങള്‍ 2021 ല്‍ 14.5 ശതമാനം വര്‍ധിച്ചു. ഇതില്‍ കൂടുതലും മരുന്നുകളുടെ അപകടകരമായ ഓവര്‍ഡോസുകളും വീഴ്ചകളുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

2021 ല്‍ മരണ നിരക്ക് ഉയരാനുണ്ടായ നാലാമത്തെ പ്രധാന കാരണം കോവിഡ്-19 ആണ്. കനേഡിയന്‍ ജനതയുടെ ആരോഗ്യത്തെ കോവിഡ് ബാധിച്ചു. ചെറുപ്പക്കാര്‍ക്കിടയില്‍ കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ ശ്രദ്ധേയമായ വര്‍ധനവാണ് ഉണ്ടായത്. 2,600 ല്‍ അധികം ചെറുപ്പക്കാരാണ് രോഗം ബാധിച്ച് മരിച്ചത്. ഇവരില്‍ 66 ശതമാനവും പുരുഷന്മാരാണെന്നും സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ വ്യക്തമാക്കുന്നു.