റിപ്പബ്ലിക്കൻ സ്ഥാനാർഥികളിൽ ട്രംപിന് തന്നെ മുൻതൂക്കം

By: 600084 On: Aug 28, 2023, 4:27 PM

പി പി ചെറിയാൻ, ഡാളസ്.

ന്യൂയോർക് : വെള്ളിയാഴ്ച അവസാനിച്ച റോയിട്ടേഴ്‌സ്/ഇപ്‌സോസ് വോട്ടെടുപ്പ് പ്രകാരം, റിപ്പബ്ലിക്കൻ സ്ഥാനാര്ഥികളായ ഫ്ലോറിഡ ഗവർണറുടെയും മറ്റ് എതിരാളികളുടെയും കൂടെ ഡിബേറ്റിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിന് ശേഷവും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനായുള്ള മത്സരത്തിൽ ഡൊണാൾഡ് ട്രംപ് റോൺ ഡിസാന്റിസിനെ 40 ശതമാനം പോയിന്റിന് മുന്നിലെത്തിക്കുന്നു.

ബുധനാഴ്ച നടന്ന പാർട്ടിയുടെ ആദ്യ സംവാദത്തെ പിന്തുടർന്ന റിപ്പബ്ലിക്കൻ പാർട്ടിയിൽ പ്രതികരിച്ചവരിൽ 29 ശതമാനം പിന്തുണ ഡിസാന്റിസിനു ലഭിച്ചപ്പോൾ തൊട്ടുപിറകിൽ 26 ശതമാനം നേടി വിവേക് രാമസ്വാമി തൊട്ടുപുറകിൽ എത്തി. ഇതുവരെ നടന്ന സർവ്വേ പോളിങ്ങിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥികളിൽ ട്രമ്പിനെ വെല്ലാൻ മറ്റൊരു സ്ഥാനാര്ഥികള്ക്കും ആയിട്ടില്ല എന്നതാണ് യാഥാർഥ്യം .