സമ്മര്‍സീസണില്‍ കാല്‍ഗറി ഫുഡ് ബാങ്കില്‍ അഭൂതപൂര്‍വ്വമായ തിരക്ക് 

By: 600002 On: Aug 28, 2023, 11:38 AM

 


സമ്മര്‍സീസണില്‍ കാല്‍ഗറിയിലെ ഫുഡ് ബാങ്കില്‍ റെക്കോര്‍ഡ് തിരക്കാണ് അനുഭവപ്പെട്ടതെന്ന് റിപ്പോര്‍ട്ട്. പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങളും ബാങ്ക് ഓഫ് കാനഡയുടെ സമീപകാല നിരക്ക് വര്‍ധനയും മൂലം, ആളുകളുടെ ജീവിതചെലവുകള്‍ വര്‍ധിച്ചതിനാല്‍ മിക്കവരും ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നു. കൂടാതെ, കുട്ടികള്‍ വീണ്ടും സ്‌കൂളുകളിലേക്ക് പ്രവേശിക്കുമ്പോള്‍ ചെലവ് വീണ്ടും ഉയരും. ഇത് ഫുഡ് ബാങ്കില്‍ വന്‍ തിരക്ക് അനുഭവപ്പെടാന്‍ കാരണമാവുകയും ചെയ്യുമെന്ന് അധികൃതര്‍ പറയുന്നു. 

സാധാരണ വേനല്‍ക്കാലങ്ങളില്‍ ഇത്രയധികം തിരക്ക് അനുഭവപ്പെടാറില്ല. എന്നാല്‍ ഇത്തവണ എമര്‍ജന്‍സി ഫുഡ് ഹാംപറുകള്‍ക്കായുള്ള കുടുംബങ്ങളുടെ അഭൂതപൂര്‍വ്വമായ തിരക്കാണ് കണ്ടതെന്ന് കാല്‍ഗറി ഫുഡ് ബാങ്ക് അധികൃതര്‍ പറയുന്നു. 

സെപ്തംബര്‍ മുതല്‍ ജൂണ്‍ വരെ പല കുടുംബങ്ങളും അവരുടെ കുട്ടികള്‍ക്കായി സ്‌കൂള്‍ ബ്രേക്ക്ഫാസ്റ്റ്. ലഞ്ച് പ്രോഗ്രാമുകളെ ആശ്രയിക്കുന്നു. അതിനാല്‍, സമ്മര്‍സീസണില്‍ അവര്‍ അധിക സഹായത്തിനായി ഫുഡ് ബാങ്കുകളെ ആശ്രയിക്കുകയും ചെയ്യുന്നു. ഇതാണ് ഡിമാന്‍ഡ് വര്‍ധിക്കാന്‍ കാരണമായതെന്ന് അധികൃതര്‍ വ്യക്തമാക്കി.