പുതിയ ലൈംഗിക വിദ്യാഭ്യാസത്തിനും പ്രോനൗണ്‍ നയങ്ങള്‍ക്കുമെതിരെ സസ്‌ക്കാറ്റൂണില്‍ പ്രതിഷേധ റാലി 

By: 600002 On: Aug 28, 2023, 10:19 AM

 


സസ്‌ക്കാറ്റൂണ്‍ സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന പുതിയ ലൈംഗിക വിദ്യാഭ്യാസത്തിലും പ്രൊനൗണ്‍ നയങ്ങള്‍ക്കുമെതിരെ പ്രതിഷേധിച്ച് നൂറുകണക്കിന് ആളുകള്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. വൈല്‍ഡ്‌വുഡ് ഏരിയയിലാണ് റാലി നടത്തിയത്. ഈ ആഴ്ച പ്രഖ്യാപിച്ച വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ സസ്‌ക്കാറ്റൂണില്‍ ശക്തമായി എതിര്‍പ്പാണ് ഉയരുന്നത്. ലൈംഗിത വിദ്യാഭ്യാസത്തെക്കുറിച്ചും പ്രവിശ്യയിലുടനീളമുള്ള സ്‌കൂളുകളില്‍ പ്രോനൗണുകളുടെ ഉപയോഗത്തെക്കുറിച്ചും നിരവധി പുതിയ നയങ്ങളാണ് വിദ്യാഭ്യാസ മന്ത്രി ഡസ്റ്റിന്‍ ഡങ്കന്‍ പ്രഖ്യാപിച്ചത്. 

പതിനാറ് വയസ്സില്‍ താഴെയുള്ള ഒരു കുട്ടിക്ക് അവന്റെ പേരോ ജെന്‍ഡറോ മാറ്റണമെങ്കില്‍ സ്‌കൂളുകള്‍ രക്ഷിതാവിന്റെ അനുമതി നേടിയിരിക്കണം. എന്നാല്‍ പതിനാറ് വയസോ അതില്‍ കൂടുതലോ പ്രായമുള്ള വിദ്യാര്‍ത്ഥിക്ക് രക്ഷിതാക്കളുടെ സമ്മതം ആവശ്യമില്ല. 

രക്ഷിതാക്കളെ ലൈംഗിക വിദ്യാഭ്യാസ പാഠ്യപദ്ധതിയെക്കുറിച്ച് അറിയിക്കുകയും അവരുടെ കുട്ടിയെ പങ്കെടുക്കുന്നതില്‍ നിന്ന് പിന്‍വലിക്കാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കുകയും വേണം, കൂടാതെ ക്ലാസ് മുറികളില്‍ ലൈംഗിക വിദ്യാഭ്യാസം നടത്താന്‍ അധ്യാപകര്‍ക്ക് മാത്രമേ അനുമതിയുള്ളൂ തുടങ്ങിയവയാണ് പ്രഖ്യാപിച്ച പുതിയ നയങ്ങള്‍.