കമ്പനികളുടെ സപ്ലൈ ചെയിനുകളിലും ഓപ്പറേഷനുകളിലുംതൊഴിലാളികളെ നിര്‍ബന്ധിത തൊഴില്‍ ചെയ്യിക്കുന്നുവെന്ന ആരോപണങ്ങളെ തുടര്‍ന്ന് വാള്‍മാര്‍ട്ടിന്റെയും ഹ്യൂഗോ ബോസിന്റെയും കനേഡിയന്‍ യൂണിറ്റുകളില്‍ അന്വേഷണം പ്രഖ്യാപിച്ചു. കനേഡിയന്‍ ഓംബുഡ്‌സ്‌പേഴ്‌സണ്‍ ഫോര്‍ റെസ്‌പോണ്‍സിബിള്‍ എന്റര്‍പ്രൈസ്(CORE) 2022 ജൂണില്‍ 28 സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകളുടെ കൂട്ടായ്മ നല്‍കിയ പരാതികള്‍ക്ക് ശേഷം ഇനിഷ്യല്‍ അസസ്‌മെന്റ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് ഇരു കമ്പനികള്‍ക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ഇറ്റലിയിലെ ഒടിബിയുടെ ഉടമസ്ഥതയിലുള്ള ഫാഷന്‍ സ്ഥാപനമായ ഡീസലിന്റെ കനേഡിയന്‍ യൂണിറ്റിനെക്കുറിച്ചും CORE അന്വേഷിക്കും. നൈക്ക് കാനഡ, ഡൈനാസ്റ്റി ഗോള്‍ഡ്, റാല്‍ഫ് ലോറന്‍ എന്നിവടങ്ങളില്‍ ഇതിനകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കമ്പനികളില്‍ വീയ്ഗര്‍(Uyghur) കമ്മ്യൂണിറ്റികളിലെ തൊഴിലാളികളെയാണ് നിര്‍ബന്ധിച്ച് തൊഴിലെടുപ്പിക്കുന്നതെന്നാണ് കാനഡയില്‍ ഉയരുന്ന ആരോപണം. എന്നാല്‍ ആരോപണം നിഷേധിച്ച് വാള്‍മാര്‍ട്ട് കാനഡയും ഹ്യൂഗോ ബോസും രംഗത്തെത്തി.