ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതി പുനരാരംഭിക്കും എന്ന് കേന്ദ്ര ശാസ്ത്ര - സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ്. ആദ്യഘട്ട പരീക്ഷണ യാത്ര ഒക്ടോബർ ആദ്യ ആഴ്ച ഉണ്ടാവുമെന്നും രണ്ടാം ഘട്ടത്തിൽ ഹ്യമനോയ്ഡായ വ്യോമമിത്രയെ ബഹിരാകാശത്തേക്ക് അയക്കുമെന്നും മന്ത്രി പറഞ്ഞു. ചാന്ദ്രയാൻ 3 ന് മുൻപ് വിക്ഷേപണം ലക്ഷ്യമിട്ട ഗഗൻയാൻ പദ്ധതി കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വൈകുകയായിരുന്നു. ബഹിരാകാശ ഗവേഷണരംഗത്തേക്ക് പുതിയ വാതിലുകള്‍ തുറക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞു എന്നും അതാണ് ചാന്ദ്രയാൻ 3 ൻ്റെ ഈ വിജയത്തിനു പിന്നിലെന്നും മന്ത്രി വ്യക്തമാക്കി.