സ്‌കില്‍സ് ട്രെയ്‌നിംഗ് ഫണ്ടിലേക്ക് 160 മില്യണ്‍ ഡോളര്‍ ഫണ്ടിംഗ് നടത്തി ഒന്റാരിയോ സര്‍ക്കാര്‍ 

By: 600002 On: Aug 27, 2023, 2:27 AM

 


സ്‌കില്‍സ് ട്രെയ്‌നിംഗ് പ്രോഗ്രാമുകളിലേക്ക് 160 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തി ഒന്റാരിയോ സര്‍ക്കാര്‍. സോഷ്യല്‍ അസിസ്റ്റന്‍സിലും ക്രിമിനല്‍ റെക്കോര്‍ഡുകളുള്ള ആളുകളുടെും സഹായത്തിന് മുന്‍ഗണന നല്‍കുക എന്നതാണ് ലക്ഷ്യം. സ്‌കില്‍സ് ഡെവലപ്‌മെന്റ് ഫണ്ട് വഴിയുള്ള നാലാം റൗണ്ട് ധനസഹായം ലേബര്‍ മിനിസ്റ്റര്‍ മോണ്ടെ മക്‌നോട്ടന്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. 

ധനസഹായത്തിലൂടെ, ഹെല്‍ത്ത് കെയര്‍, ഓട്ടോ മാനുഫാക്ചറിംഗ്, ഐടി, ഹോസ്പിറ്റാലിറ്റി, സ്‌കില്‍ഡ് ട്രേഡ്‌സ് എന്നീ വിഭാഗങ്ങളില്‍ കുറഞ്ഞത് 100,000 പേര്‍ക്ക് സൗജന്യ പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.