കാനഡയില്‍ കാട്ടുതീ പ്രതിരോധത്തിന് വോളന്റിയര്‍ ഫയര്‍ ഫൈറ്റേഴ്‌സും  

By: 600002 On: Aug 27, 2023, 2:17 AM




ഈ വര്‍ഷം സമ്മര്‍സീസണ്‍ കാനഡയില്‍ ദുരിതകാലമാണ്. പ്രവിശ്യകളിലും പ്രദേശകളിലും വ്യാപിക്കുന്ന കാട്ടുതീ എങ്ങും നാശം വിതയ്ക്കുകയാണ്. കാട്ടുതീ പ്രതിരോധത്തിനായി രാജ്യത്തിന് പുറത്തുനിന്നു പോലും അഗ്നിശമന സേനകളെത്തി, കനേഡിയന്‍ സായുധ സേന വരെ മുന്നിട്ടിറങ്ങി. ഇത് തന്നെ കാനഡയിലെ കാട്ടുതീയുടെ തീവ്രത സൂചിപ്പിക്കുന്നതാണ്. എന്നാല്‍ കാട്ടുതീയെ ചെറുക്കാന്‍ നിലവിലെ അഗ്നിശമന സേന മതിയാകില്ലെന്ന് കണ്ടതോടെ സ്വയം സന്നദ്ധ അഗ്നിശമന സേന രംഗത്തിറങ്ങി. വോളന്റിയര്‍ ഫയര്‍ഫൈറ്റേസ് എന്ന അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ സാധാരണയായി മുനിസിപ്പല്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രദേശങ്ങളില്‍ തീപിടുത്തമുണ്ടാകുമ്പോള്‍ ഇവരും അഗ്നിശമന സേനാംഗങ്ങള്‍ക്കൊപ്പമെത്തി തീ നിയന്ത്രണവിധേയമാക്കുന്നു. 

ചില ഓണ്‍-കോള്‍ ഫയര്‍ ഫൈറ്റേഴ്‌സ് യഥാര്‍ത്ഥത്തില്‍ സന്നദ്ധപ്രവര്‍ത്തകരാണെങ്കിലും(ഇവര്‍ക്ക് വേതനമോ മറ്റ് ചെലവുകളോ ലഭിക്കില്ല), മറ്റ് ചിലര്‍ക്ക് ഡിപ്പാര്‍ട്ടിന്റെ ആശ്രയിച്ച് വേതനം, ഓണ്‍-കോള്‍ ടൈം, ഓണറേറിയം, മറ്റ് ചെലവുകള്‍ എന്നിവ നല്‍കാറുണ്ട്. 

വന പ്രദേശങ്ങളില്‍ നിന്ന് ഉത്ഭവിക്കുന്ന കാട്ടുതീ കൈകാര്യം ചെയ്യുന്നത് പ്രത്യേക വൈല്‍ഡ്‌ലാന്‍ഡ് ടീമുകളാണ്. ഇവ പ്രവിശ്യാപരമായി നിയന്ത്രണവിധേയമാക്കുന്നു. കാനഡയിലുടനീളം ഏകദേശം 5,500 വൈല്‍ഡ്‌ലാന്‍ഡ് ഫയര്‍ ഫൈറ്റേഴ്‌സ് ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. ജനവാസ മേഖലയിലേക്ക് തീ പടരുമ്പോള്‍ മാത്രമാണ് വോളന്റിയര്‍ ഫയര്‍ഫൈറ്റേഴ്‌സും മുനിസിപ്പല്‍ അഗ്നിശമന സേനയും കാട്ടുതീ പ്രതിരോധ പോരാട്ടത്തില്‍ പങ്കെടുക്കുന്നത്.