ഓണക്കാലത്ത് സംസ്ഥാനത്തെ ബാങ്കുകൾക്ക് ഇനി നാല് ദിവസം അവധി. നാലാം ശനിയാഴ്ച ആയതിനാൽ ഇന്ന് ബാങ്കുകൾ അവധിയിലാണ്. ഇനി വരുന്ന മൂന്ന് ദിവസങ്ങളിലും ബാങ്കുകൾ പ്രവർത്തിക്കില്ല. 30 ആം തീയതി പ്രവൃത്തി ദിനമാണെങ്കിലും തൊട്ട് പിറ്റെ ദിവസം ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് വീണ്ടും അവധിയായിരിക്കും. തുടർച്ചയായ ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കാതിരിക്കുന്നതിനാൽ വരും ദിവസങ്ങളിൽ ATM കളിൽ മതിയായ പണം ലഭ്യമാക്കുമെന്ന് ബാങ്കുകൾ അറിയിച്ചു. അതേസമയം, തുടർച്ചയായ അഞ്ച് ദിവസങ്ങൾ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധിയായിരിക്കും. ഇടയ്ക്ക് 2-3 ദിവസങ്ങൾ ലീവ് എടുത്താൽ ശ്രീ കൃഷ്ണ ജയന്തി ഉൾപ്പെടെ 11 ദിവസങ്ങൾ തുടർച്ചയായി സർക്കാർ ഓഫീസുകൾക്ക് അവധി ലഭിച്ചേക്കും.