മധുരയിൽ ട്രെയിനിന് തീപിടിച്ച് എട്ടു മരണം

By: 600021 On: Aug 26, 2023, 9:54 PM

മധുര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ലഖ്‌നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലെ സ്ലീപ്പര്‍ കോച്ചിന്‌ തീപിടിച്ച് എട്ട്‌ പേർ മരിച്ചു.20 പേര്‍ക്ക് പരിക്കേറ്റു. ഇവരെ മധുരയിലെ രാജാജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതില്‍ നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. യുപി സ്വദേശികളായ നാല് പേരുടെ മൃതേഹങ്ങൾ തിരിച്ചറിഞ്ഞു. ശനിയാഴ്ച പുലർച്ചെ കോച്ചിനുള്ളില്‍ യാത്രക്കാര്‍ ചായ ഉണ്ടാക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. കോച്ച് പൂർണമായും കത്തി നശിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. തുടര്‍ന്ന് മധുര-ബോഡി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു.