അതിർത്തി വിഷയങ്ങളിലെ ആശങ്ക ചൈനയെ അറിയിച്ച് ഇന്ത്യ; ഇരു നേതാക്കളും ചർച്ച നടത്തി.

By: 600021 On: Aug 26, 2023, 9:41 PM

ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തി.ചർച്ചയിൽ അതിർത്തി വിഷയങ്ങളിൽ ഇന്ത്യക്കുള്ള അശങ്ക ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. പരസ്പര ധാരണയോടെ അതിർത്തിയിൽനിന്നുള്ള പിൻമാറ്റശ്രമം ഇരുരാജ്യങ്ങളും തുടരുമെന്ന് ഇരു നേതാക്കൻമാരും തമ്മിൽ ധാരണയായിരുന്നു. എന്നാൽ,  ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിൽ ഇക്കാര്യത്തിൽ തർക്കം ഉടലെടുത്തു. ഇന്ത്യ അഭ്യർത്ഥിച്ചതുകൊണ്ടാണ് ചർച്ച നടത്തിയതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചപ്പോൾ നേരത്തെ ചൈന ചർച്ചക്ക് അഭ്യർത്ഥിച്ചിരുന്നെന്ന് ഇന്ത്യയും അറിയിച്ചു. ഇന്ത്യയിലെ പല പ്രതിപക്ഷ നേതാക്കളും ചൈനുയുമായുള്ള ചർച്ചയെ ചൊല്ലി പ്രധാനമന്ത്രിയെ വിമർശിച്ചിരുന്നു. ബ്രിക്സ് ഉച്ചകോടിയുടെ ഗ്രൂപ്പ് ഫോട്ടോ സെഷനിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങും അകലം പാലിച്ചത് ആശങ്ക ഉണർത്തിയിരുന്നു.