ബ്രിക്സ് ഉച്ചകോടിക്ക് പിന്നാലെ ഗ്രീസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത പുരസ്കാരം നൽകി സ്വീകരിച്ച് ഗ്രീസ് ഭരണകൂടം. ഗ്രാൻറ് ക്രോസ് ഓഫ് ദ ഓർഡർ ഓഫ് ഓണർ ബഹുമതിയാണ് നൽകിയത്. ഗ്രീസിലെ ഏഥന്‍സില്‍ ഊഷ്മള സ്വീകരണം നൽകിയതിന് പിന്നാലെയാണ് ആദരം. ഇന്ത്യന്‍ സമൂഹവുമായി സംസാരിച്ചതിന് ശേഷം ഗ്രീക്ക് പ്രധാനമന്ത്രി മിറ്റ്സോ ടാക്കീസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.പ്രതിരോധം, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.