ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡൻറ് പങ്കെടുത്തേക്കില്ല

By: 600021 On: Aug 26, 2023, 6:04 PM

സെപ്റ്റംബറിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുതിൻ പങ്കെടുത്തേക്കില്ല എന്ന് റിപ്പോർട്ട്. യുക്രൈനെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പുതിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ICC) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട്‌ നിലനില്‍ക്കുന്നതിനാലാണ് ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പുതിന്‍ വീഡിയോ കോൺഫറൻസ് വഴിയായിരുന്നു പങ്കെടുത്തത്. ജി 20 യിലും സമാന രീതിയിലാവും പുതിൻ്റെ പങ്കാളിത്തം.