എല്ലാ വർഷവും ഓഗസ്റ്റ് 23 നാഷണൽ സ്‌പേസ് ഡേ ആയി ആഘോഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി;ശാസ്ത്രജ്ഞൻമാരെ നേരിൽ അഭിനന്ദിച്ചു

By: 600021 On: Aug 26, 2023, 11:29 AM

ചന്ദ്രനിൽ വിക്രം കാൽ കുത്തിയ ഇടം ഇനി ശിവശക്തി എന്ന് അറിയപ്പെടുമെന്നും ഇനി മുതൽ എല്ലാ വർഷവും ഓഗസ്റ്റ് 23 നാഷണൽ സ്‌പേസ് ഡേ ആയി ആഘോഷിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാൻ 3 ദൌത്യത്തിന്റെ വിജയത്തിനായി ഒത്തൊരുമിച്ച് പ്രവർത്തിച്ച ശാസ്ത്രജ്ഞൻമാരെ നേരിട്ടെത്തി അഭിനന്ദിക്കവെയാണ് പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാനം. ശാസ്ത്രജ്ഞർക്ക് സല്യൂട്ട് നൽകിയ പ്രധാനമന്ത്രി, ലോകം ഇന്നേ വരെ എത്തിയിട്ടില്ലാത്ത ഇടത്താണ് ചന്ദ്രയാൻ 3 ലൂടെ നമ്മൾ എത്തിയതെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച ഓരോ ശാസ്ത്രജ്ഞരും രാജ്യത്തെ ഉയരങ്ങളിൽ എത്തിച്ചുവെന്നും അഭിപ്രായപ്പെട്ടു. ഇസ്ട്രാക് ക്യാമ്പസിലേക്ക് പ്രധാനമന്ത്രിയെ സ്വീകരിച്ച ഇസ്രോ മേധാവി എസ് സോമനാഥും ശാസ്ത്രജ്ഞരും പ്രധാനമന്ത്രി എത്തിയതിൽ അഭിമാനവും സന്തോഷവും അറിയിച്ചു. ഗ്രാഫിക്കൽ ദൃശ്യവൽക്കരണത്തിലൂടെ റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത് ഇസ്രോ മേധാവി പ്രധാനമന്ത്രിക്ക് വിശദമാക്കി.