വടക്കന്‍ അര്‍ധഗോളത്തിലുടനീളം കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ഗ്ലോബല്‍ ഹെല്‍ത്ത് അതോറിറ്റികളെ ആശങ്കപ്പെടുത്തുന്നുണ്ട്. കാരണം ഈ പ്രദേശങ്ങളില്‍ വിന്റര്‍ സീസണ്‍ ആരംഭിക്കുകയാണ്. ഈ സീസണില്‍ നിരവധി ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കാനിടയുണ്ട്. ഇത് കോവിഡ് രോഗബാധ രൂക്ഷമാക്കിയേക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മാസം പ്രധാനമായി, യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് രോഗ ബാധ കൂടുതലാണ്. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാ രാജ്യങ്ങളും കോവിഡ്-19 ന്റെ നിരീക്ഷണവും റിപ്പോര്‍ട്ടിംഗും ശക്തിപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു. വിന്റര്‍ സീസണില്‍ ഇന്‍ഫ്‌ളുവന്‍സ, ആര്‍എസ്‌വി തുടങ്ങിയ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇത് കോവിഡിന്റെ തീവ്രത കൂട്ടുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ദക്ഷിണാഫ്രിക്ക, ഇസ്രായേല്‍, ഡെന്‍മാര്‍ക്ക്, യുഎസ്, യുകെ എന്നീ രാജ്യങ്ങളിലാണ് കോവിഡ് പെട്ടെന്ന് വ്യാപിക്കുന്നത്. ഈ രാജ്യങ്ങളില്‍ രൂപാന്തരം സംഭവിക്കുന്ന കോവിഡ് വകഭേദം കണ്ടെത്തി. കോവിഡിന്റെ ബിഎ.2.86 വകഭേദമാണ് ഈ രാജ്യങ്ങളില്‍ കണ്ടെത്തിയത്.