ബില്‍ 96: മോണ്‍ട്രിയല്‍ സ്‌കൂളില്‍ തുടര്‍ന്നുപഠിക്കാന്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥിനിക്ക് വിലക്കേര്‍പ്പെടുത്തി  

By: 600002 On: Aug 26, 2023, 8:53 AM

 


ക്യുബെക്കിലെ ഭാഷാ നിയമം ബില്‍ 96 മൂലം മോണ്‍ട്രിയലിലെ സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ടിരിക്കുകയാണ് ഒരു അന്താരാഷ്ട്ര വിദ്യാര്‍ത്ഥിനി. 16 വയസ്സുള്ള ചൈനീസ് വിദ്യാര്‍ത്ഥിനിയെയാണ് വെസ്റ്റ്മൗണ്ടിലുള്ള ഇംഗ്ലീഷ് പ്രൈവറ്റ് സ്‌കൂളായ ഇസിഎസില്‍ നിന്നും  പുറത്താക്കിയത്. സ്റ്റഡി പെര്‍മിറ്റില്‍ നാല് വര്‍ഷമായി മോണ്‍ട്രിയലില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിക്ക്, നേരത്തെ ഇംഗ്ലീഷ് ഭാഷയില്‍ പഠിക്കാന്‍ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ പുതിയ ഭാഷാ നിയമം വന്നതോടുകൂടി ഇംഗ്ലീഷില്‍ പഠിക്കാനുള്ള അവകാശം നഷ്ടമാവുകയായിരുന്നു. ഗ്രേഡ് 9 മുതല്‍ ഇസിഎസിലാണ് വിദ്യാര്‍ത്ഥിനി പഠിക്കുന്നത്. ഇതിന് സര്‍ക്കാരിന്റെ ധനസഹായവും ലഭിക്കുന്നുണ്ട്. അതിനാല്‍ ഭാഷാ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. 
 
അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കാനാകില്ലെന്ന് ക്യുബെക്ക് സര്‍ക്കാര്‍ വിദ്യാര്‍ത്ഥിനിയെ അറിയിച്ചു. തീരുമാനം തന്നെ ഞെട്ടിച്ചുകളഞ്ഞെന്നും ഗ്രേഡ് 11 ല്‍ തുടര്‍ന്ന് പഠിക്കാനുള്ള തന്റെ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയായെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. 

പഠന സര്‍ട്ടിഫിക്കറ്റും താല്‍ക്കാലിക ഇംഗ്ലീഷ്, യോഗ്യത സര്‍ട്ടിഫിക്കറ്റും നേടിയതിനാല്‍ ഇസിഎസില്‍ പഠിക്കാന്‍ അനുമതിച്ചു. എന്നാല്‍ ഈ ആഴ്ച, അവള്‍ക്ക് തുടര്‍ന്ന് പഠിക്കാന്‍ അര്‍ഹതയില്ലെന്ന് കാണിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും കത്ത് ലഭിച്ചു. പഠന സര്‍ട്ടിഫിക്കറ്റ് വര്‍ഷം തോറും പുതുക്കണമായിരുന്നു. ഇത് മുമ്പ് പ്രശ്‌നമായിരുന്നില്ല. എന്നാല്‍ നിയമം വന്നതോടെ പുതുക്കണം. ബില്‍ 96 പ്രകാരം ഇംഗ്ലീഷ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള ചട്ടം മാറിയെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.