കാനഡയില്‍ ക്ലീനെക്‌സ് ടിഷ്യു വിപണി വിടുന്നു 

By: 600002 On: Aug 25, 2023, 8:54 AM

 

 

കാനഡയിലെ ഫേഷ്യല്‍ ടിഷ്യു ബിസിനസ് നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ച് കിംബര്‍ലി-ക്ലാര്‍ക്ക്. ഈ മാസം അവസാനത്തോടെ ക്ലീനെക്‌സ് കണ്‍സ്യൂമര്‍ ഫേഷ്യല്‍ ടിഷ്യുകള്‍ വിപണിയില്‍ വില്‍പ്പനയ്ക്കായെത്തില്ല. പ്രൊഡക്ടിന്റെ മാര്‍ക്കറ്റിലുള്ള ചില കാര്യങ്ങളിലെ സങ്കീര്‍ണതകളാണ് കാരണമെന്നാണ് കമ്പനി അറിയിക്കുന്നത്. എന്നാല്‍, മറ്റ് കിംബര്‍ലി-ക്ലാര്‍ക്ക് ബ്രാന്‍ഡുകളായ ക്ലീനെക്‌സ് പ്രൊഫഷണല്‍ ഫേഷ്യല്‍ പ്രൊഡക്ടുകള്‍, ക്ലീനെക്‌സ് കണ്‍സ്യൂമെര്‍ ഹാന്‍ഡ് ടവല്‍ പ്രൊഡക്ട്‌സ്, കോട്ടെക്‌സ്, പോയിസ്, ഡിപെന്‍ഡ്, ഹഗ്ഗീസ്, പുള്‍ എന്നിവയുള്‍പ്പെടെ കോട്ടനെല്ല, വിവ, യു-അപ്പുകളും ഗുഡനൈറ്റുകളും കനേഡിയന്‍ വിപണിയില്‍ തുടര്‍ന്നുമുണ്ടാകും.