ബീസിയിലെ ജോഫ്രി ലേക്ക്‌സ് സെപ്റ്റംബര്‍ 30 വരെ അടച്ചിടുമെന്ന് ഫസ്റ്റ് നേഷന്‍സ് 

By: 600002 On: Aug 25, 2023, 8:07 AM

 


പ്രവിശ്യയിലെ ട്രെഡീഷണല്‍ ടെറിട്ടറികളില്‍ സ്ഥിതി ചെയ്യുന്ന ജോഫ്രി ലേക്ക്‌സ്(Pipi7yekw) താല്‍ക്കാലികമായി അടയ്ക്കുന്നതായി ബീസി ഫസ്റ്റ് നേഷന്‍സ് അറിയിച്ചു. സെപ്റ്റംബര്‍ 30 ന് നാഷണല്‍ ട്രൂത്ത് ആന്‍ഡ് റീകണ്‍സിലിയേഷന്‍ ഡേ വരെ സന്ദര്‍ശകരുടെ പ്രവേശനം നിരോധിച്ചതായി Liiwat, N'Quatqua First Nations  സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. തങ്ങളുടെ ഭൂപ്രദേശങ്ങളില്‍ വിളവെടുപ്പ് നടക്കുകയും വിഭവങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്ന സമയമാണിത്. അതിനാല്‍ സന്ദര്‍ശകരുടെ പ്രവേശനം ഇതിന് തടസ്സമാകുമെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. 

അതേസമയം, പാര്‍ക്കിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാനുള്ള ഫസ്റ്റ് നേഷന്‍സിന്റെ തീരുമാനം സംബന്ധിച്ച് പ്രവിശ്യാ സര്‍ക്കാരിന് അറിവുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

സമീപ വര്‍ഷങ്ങളിലാണ് ജോഫ്രി ലേക്ക് ബീസിയിലെ ഏറ്റവും ജനപ്രിയ പ്രൊവിന്‍ഷ്യല്‍ പാര്‍ക്കുകളിലൊന്നായി വളര്‍ന്നത്. പ്രതിവര്‍ഷം ലക്ഷകണക്കിന് സന്ദര്‍ശകരാണ് പാര്‍ക്കിലേക്കെത്തുന്നത്.