ടൊറന്റോയില്‍ യാത്രക്കാര്‍ പ്രതിവര്‍ഷം ഏകദേശം 199 മണിക്കൂര്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങുന്നതായി പഠന റിപ്പോര്‍ട്ട്. ട്രാഫിക് ബ്ലോക്കുമായി ബന്ധപ്പെട്ട് ലോകത്തിലെ ഏറ്റവും മോശം ട്രാഫിക് എന്ന പട്ടികയില്‍ ടൊറന്റോ 13 ആം സ്ഥാനത്താണെന്ന് ബ്രിട്ടീഷ് കാര്‍ റെന്റല്‍ കമ്പനിയായ നാഷണ്‍വൈഡ് വെഹിക്കിള്‍ കോണ്‍ട്രാക്റ്റ്‌സ് പുറത്തുവിട്ട പട്ടികയില്‍ പറയുന്നു. തിരക്കുള്ള സമയങ്ങളില്‍ ടൊറന്റോയിലെ ഡ്രൈവര്‍മാര്‍ എത്തിച്ചേരുന്ന ടോപ് സ്പീഡ് മണിക്കൂറില്‍ 25 കിലോമീറ്ററാണെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. റിയോ ഡി ജനീറോ, ബാങ്കോക്ക് എന്നിവയാണ് പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍.
ഒന്റാരിയോ ലൈന്‍, എഗ്ലിന്റണ്‍ ക്രോസ്ടൗണ്‍ എല്‍ആര്‍ടി പോലുള്ള പബ്ലിക് ട്രാന്‍സിറ്റ് പ്രൊജക്ടുകളും, ലേക്ക് ഷോര്‍ ബൊളിവാര്‍ഡ് പോലുള്ള ടൗണ്‍ടൗണ്‍ ആര്‍റ്ററീസുമാണ് ടൊറന്റോയിലെ ഗതാഗത കുരുക്കിന് പ്രധാനകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരത്തിനകത്തും പുറത്തുമായി നിരവധി വാഹനങ്ങളാണ് ദിവസേന സഞ്ചരിക്കുന്നത്. കാല്‍ടനയാത്രക്കാര്‍, നിര്‍മാണ പ്രവൃത്തികള്‍, സ്ട്രീറ്റ്കാര്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ ടൊറന്റോയിലെ ഗതാഗതക്കുരുക്ക് വര്‍ധിപ്പിക്കുന്നു.