തിരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ച കേസിൽ അമേരിക്കൻ മുൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് അറസ്റ്റിൽ

By: 600021 On: Aug 25, 2023, 6:48 AM

ജോര്‍ജിയ തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാന്‍ ശ്രമിച്ച കേസിൽ അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റിൽ. അറ്റ്‌ലാന്റയിലെ ഫുള്‍ട്ടന്‍ കൗണ്ടി ജയിലില്‍ മുപ്പതുമിനിറ്റോളം ചിലവഴിച്ച ട്രംപിനെ രണ്ടുലക്ഷം ഡോളറിന്റെ ജാമ്യത്തുകയില്‍ വിട്ടയച്ചു.ട്രംപ് ഒഴികെയുള്ള മറ്റ് പ്രതികള്‍ ഇതിനകം കീഴടങ്ങിയിരുന്നു. അമേരിക്കൻ ചരിത്രത്തിൽ ആദ്യമായാണ് പ്രസിഡൻറ് സ്ഥാനത്ത് എത്തിയ ഒരു വ്യക്തി ജെയിൽ നടപടികൾക്ക് വിധേയമാകുന്നത്. 2020-ലെ ജോര്‍ജിയ സംസ്ഥാനത്തെ തിരഞ്ഞെടുപ്പു ഫലം മറ്റ് 18 പേര്‍ക്കൊപ്പം ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് ട്രംപിനെതിരായ കേസ്. അതേസമയം, അമേരിക്കയ്ക്ക് ഏറെ ദുഃഖകരമായ ദിനമാണ് ഇതെന്നാണ് ട്രംപിൻ്റെ പ്രതികരണം. ന്യായത്തെ അവഹേളിക്കലാണ് ഇവിടെ നടന്നതെന്നും താന്‍ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.