'ശ്രാവണചന്ദ്രികയ്ക്കൊരു ചുടുമുത്തം' ഡോ. മാത്യു ജോയിസ്, ലാസ്‌ വേഗാസ്

By: 600008 On: Aug 24, 2023, 11:14 PM

 
"ശ്രാവണചന്ദ്രികയ്ക്കൊരു ചുടുമുത്തം "
 
ഡോ. മാത്യു ജോയിസ്, ലാസ്‌ വേഗാസ് 
 
 
പണ്ടെങ്ങോ  ഞാനൊരു കൊച്ചുകുട്ടിയായ് 
കളിപ്പാട്ടത്തിനായ്  കിണുങ്ങി കരയുമ്പോൾ,
പറഞ്ഞുപറ്റിച്ചെൻ മുത്തശ്ശി പലരാവിലും 
അമ്പിളിമാമനെ നിനക്കായ് പിടിച്ചുതരാമെന്ന് .
 
അന്നത്തെ മുത്തശ്ശിതൻ പ്രായത്തിൽ 
ഇന്നു ഞാനെത്തി, നൽ  ഓഗസ്റ്റ്  മാസത്തിൽ 
ചരിത്രം കുറിക്കുന്നെൻ  കളിപ്പാട്ടമാം  ചന്ദ്രയാൻ 
മുത്തമിട്ടുനിൽക്കുന്നതു  കാൺമീൻ 
അമ്പിളിമാമൻ തൻ ദക്ഷിണധ്രൂവത്തിൽ !
 
ഇതു മിത്തല്ല, മിഥ്യയുമല്ലഹോ,
ഇന്ഡ്യയാമെൻ ഐതിഹാസിക നിമിഷമേ!