നോവ സ്‌കോഷ്യയ്ക്കും പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിനും ഇടയിലുള്ള റൂട്ടില്‍ പുതിയ ഫെറി: പ്രഖ്യാപനം നടത്തി ഫെഡറല്‍ സര്‍ക്കാര്‍ 

By: 600002 On: Aug 24, 2023, 1:19 PM

 


നോവ സ്‌കോഷ്യയ്ക്കും പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിനും ഇടയിലുള്ള റൂട്ടില്‍ സര്‍വീസ് നടത്തുന്നതിനായി പുതിയൊരു ഫെറി വാങ്ങുന്നതായി ഫെഡറല്‍ ഗവണ്‍മെന്റ്. ഇത് സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഷാര്‍ലറ്റ്ടൗണില്‍ നടത്തി. 2028 ന് മുമ്പ് ഈ റൂട്ടിനായി സര്‍ക്കാര്‍ രണ്ട് പുതിയ ഫെറികള്‍ നിര്‍മിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ വേനല്‍ക്കാലത്ത് തീപിടിക്കുകയും സര്‍വീസില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്ത എംവി ഹോളിഡേ ഐലന്‍ഡിന് പകരമായി ഫെഡറല്‍ ഗവണ്‍മെന്റ് എംവി ഫനാഫ്‌ജോര്‍ഡ് വാങ്ങുമെന്ന് ട്രൂഡോ അറിയിച്ചു. പുതിയ ഫെറിയുടെ വില സംബന്ധിച്ച് ഇപ്പോഴും ചര്‍ച്ച നടക്കുകയാണെന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മിനിസ്റ്റര്‍ പാബ്ലോ റോഡ്രിഗസ് പറഞ്ഞു. 

രണ്ട് പ്രവിശ്യകള്‍ക്കിടയിലുള്ള ഈ റൂട്ട് നോര്‍ത്തംബര്‍ലാന്‍ഡ് ഫെറീസ് ആണ് നിയന്ത്രിക്കുന്നത്.