യുവ ജനങ്ങള്‍ക്ക് ജസ്റ്റിന്‍ ട്രൂഡോയുടെ സന്ദേശം: പുതിയ ഭവന പദ്ധതികളൊന്നുമില്ല 

By: 600002 On: Aug 24, 2023, 10:58 AM

 

 

കാനഡയിലുള്ള യുവാക്കള്‍ക്ക് പുതിയ സന്ദേശം നല്‍കി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഭവന പ്രതിസന്ധി ഉടലെടുത്തിരിക്കുന്ന സ്ഥിതിയില്‍ ആവശ്യമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് ട്രൂഡോ പറഞ്ഞു. ഷാര്‍ലറ്റ്ടൗണില്‍ വെച്ച് നടന്ന കാബിനറ്റ് റിട്രീറ്റിലാണ് ട്രൂഡോ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. 

'യുവ കനേഡിയന്മാരോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്' എന്ന് തുടങ്ങിയ അദ്ദേഹം നിര്‍ണായകമായ രണ്ട് വര്‍ഷങ്ങള്‍ കോവിഡ് മൂലം തടസ്സപ്പെടുകയും, തുടര്‍ന്നുവന്ന ആഗോള പണപ്പെരുപ്പവും വര്‍ധിച്ച പലിശ നിരക്കും അതിന് ആക്കം കൂട്ടുകയും ചെയ്തതായി പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ പ്രോഗ്രാമുകള്‍ യുവാക്കളുടെ വിദ്യാഭ്യാസം, ആദ്യ ജോലി, കരിയര്‍ എന്നിവ മെച്ചപ്പെടുത്താന്‍ സഹായിച്ചതായി വ്യക്തമാക്കി. വീട് വാങ്ങല്‍ ലാഭിക്കാനുള്ള വഴി മുതല്‍ വിദ്യാര്‍ത്ഥികളുടെ വായ്പകളുടെ പലിശ നിരക്ക് ഒഴിവാക്കുന്നത് വരെയുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ എന്തുചെയ്തു എന്നും അദ്ദേഹം വിശദീകരിച്ചു. 

നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ മുന്നേറാന്‍ പാടുപെടുന്ന യുവാക്കള്‍ക്ക് വേണ്ടി ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.