ആല്‍ബെര്‍ട്ടയില്‍ അമിത വേഗതയില്‍ വാഹനമോടിച്ച ഉപപ്രധാനമന്ത്രിക്ക് പിഴ ചുമത്തി 

By: 600002 On: Aug 24, 2023, 9:55 AM

 

 

ആല്‍ബെര്‍ട്ടയിലെ ഗ്രാന്‍ഡെ പ്രെയറിയ്ക്കും പീസ് റിവറിനും ഇടയിലുള്ള ഹൈവേയിലൂടെ അമിതവേഗതയില്‍ വാഹനമോടിച്ച ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡിന് പിഴ ചുമത്തി. മണിക്കൂറില്‍ 110 കിലോമീറ്റര്‍ പരമാവധി വേഗപരിധിയുള്ള ഹൈവേയിലൂടെ മണിക്കൂറില്‍ 132 കിലോമീറ്റര്‍ വേഗതയില്‍ വാഹനമോടിച്ചതിനാണ് ക്രിസ്റ്റിയ ഫ്രീലാന്‍ഡ് പിഴ അടയ്‌ക്കേണ്ടി വന്നത്. ഓഗസ്റ്റ് 15 ന് പീസ് റിവറിലെ ഊര്‍ജ്ജ ഉല്‍പ്പാദന കേന്ദ്രത്തിലേക്കുള്ള യാത്രയിലാണ് ക്രിസ്റ്റിയ ഫ്രീലാന്‍ഡ് അമിതവേഗതയില്‍ സഞ്ചരിച്ചത്. അമിതവേഗതയ്ക്ക് 273 ഡോളറിന്റെ ടിക്കറ്റ് നല്‍കി. അത് മുഴുവന്‍ അടച്ചതായി ക്രിസ്റ്റീയയുടെ ഓഫീസ് അറിയിച്ചു.  

അമിതവേഗതയിലാണ് താന്‍ ഡ്രൈവ് ചെയ്തതെന്നും ഇനി താന്‍ ഇത് ആവര്‍ത്തിക്കില്ലെന്നും ക്രിസ്റ്റിയ ഫ്രീലാന്‍ഡ് പ്രതികരിച്ചു.