മൃഗസംരക്ഷണ സംവിധാനം ശക്തിപ്പെടുത്താൻ 25 മില്യൺ ഡോളർ ഗ്രാന്റ്

By: 600021 On: Aug 23, 2023, 8:43 PM

മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സമർപ്പിച്ച 25 മില്യൺ ഡോളർ നിർദ്ദേശം ജി 20 പാൻഡെമിക് ഫണ്ട് അംഗീകരിച്ചു. പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധത്തിനും പ്രതികരണത്തിനുമായി ഇന്ത്യയിൽ മൃഗാരോഗ്യ സുരക്ഷ ശക്തിപ്പെടുത്തൽ' എന്ന വിഷയത്തിൽ സമർപ്പിച്ച നിർദേശത്തിനാണ് അംഗീകാരം. ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ദേശീയ, പ്രാദേശിക, ആഗോള തലങ്ങളിൽ പകർച്ചവ്യാധി പ്രതിരോധം, തയ്യാറെടുപ്പ്, പ്രതികരണ ശേഷി എന്നിവ ശക്തിപ്പെടുത്തുന്നതിനായാണ് ഇന്തോനേഷ്യയുടെ ജി 20 അധ്യക്ഷതയ്ക്ക് കീഴിൽ സ്ഥാപിതമായ പാൻഡെമിക് ഫണ്ട് ഉപയോഗിച്ച് ധനസഹായം നൽകി വരുന്നത്. ലബോറട്ടറി ശൃംഖലയുടെ നവീകരണം വികസനം, രോഗ നിരീക്ഷണം, മുൻകൂട്ടിയുള്ള മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തൽ, അതിർത്തി കടന്നുള്ള മൃഗ രോഗങ്ങൾക്കുള്ള ആരോഗ്യ സുരക്ഷ ശക്തിപ്പെടുത്തൽ തുടങ്ങിയ ഇടപെടലുകളാണ് നിർദ്ദേശത്തിന് കീഴിൽ പ്രധാനമായുള്ളത്.