മിസോറമിൽ റെയിൽവേ പാലം തകർന്ന് വീണ് 17 മരണം

By: 600021 On: Aug 23, 2023, 8:16 PM

മിസോറമിലെ ഐസ്വാളിനടുത്ത് നിര്‍മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്നുവീണ് 17 തൊഴിലാളികള്‍ മരിച്ചു. ബുധനാഴ്ച രാവിലെ 10 മണിക്ക് ആയിരുന്നു അപകടം. 35- 40 ജോലിക്കാർ പാലത്തിലുണ്ടായിരുന്ന സമയമാണ് അപകടം സംഭവിച്ചത്. പാലത്തിനടിയിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നു. തലസ്ഥാനമായ ഐസ്വാളില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ സായ്‌രംഗ് ഏരിയയിലാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മിസോറാം മുഖ്യമന്ത്രി സോറം തങ്കയും അപകടത്തിൽ അനുശോചിച്ചു.