ഹിമാചലിൽ വീണ്ടും മേഘവിസ്ഫോടനം

By: 600021 On: Aug 23, 2023, 5:23 PM

ഹിമാചലിലെ സുബത്തു ജില്ലയിൽ മേഘവിസ്ഫോടനം. പ്രദേശത്തേക്ക് വലിയ തോതിൽ മഴവെള്ളം ഒഴുകിയെത്തി. ഇതോടെ വീടുകൾ വെള്ളത്തിലാകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. മണ്ണിടിച്ചിലിനെ തുടർന്ന് ദേശീയ പാത 21 ലെ ഗതാഗതം തടസപ്പെട്ടു.നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി. പലവിധ നാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബദ്ദിയിലെ പാലം ബാലഡ് നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തകർന്നു. ഇതോടെ ബദ്ദിയിലെ വ്യവസായ മേഖലയിൽ നിന്നും ഹരിയാണ, ചണ്ഡീഗഢ് എന്നീ പ്രദേശങ്ങളിലേക്കുള്ള യാത്രയും തടസ്സപ്പെട്ടു.