റെന്റല്‍ യൂണിറ്റുകളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കാന്‍ നികുതി മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ പദ്ധതിയിടുന്നതായി ഒന്റാരിയോ സര്‍ക്കാര്‍ 

By: 600002 On: Aug 23, 2023, 11:36 AM

 

 

പ്രവിശ്യയില്‍ റെന്റല്‍ യൂണിറ്റുകള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള നികുതി മാറ്റങ്ങള്‍ ആവിഷ്‌കരിക്കാന്‍ പദ്ധതിയിടുന്നതായി ഒന്റാരിയോ മുനിസിപ്പല്‍ അഫയേഴ്‌സ് ആന്‍ഡ് ഹൗസിംഗ് മിനിസ്റ്റര്‍ സ്റ്റീവ് ക്ലാര്‍ക്ക്. പുതിയതായി ലാര്‍ജ് സെകെയില്‍ പര്‍പ്പസിനായി നിര്‍മിച്ച റെന്റല്‍ യൂണിറ്റുകളില്‍ എച്ച്എസ്ടി( HST- Harmonized Sales Tax) മാറ്റിവയ്ക്കാന്‍ ഫെഡറല്‍ സര്‍ക്കാരിനോട് മന്ത്രി വീണ്ടും ആവശ്യപ്പെട്ടു. അസോസിയേഷന്‍ ഓഫ് മുനിസിപ്പാലിറ്റി ഓഫ് ഒന്റാരിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഫെഡറല്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഒന്റാരിയോ സ്വന്തം നിലയില്‍ നടപടിയെടുക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂണിറ്റുകള്‍ നിര്‍മിക്കുമ്പോള്‍ ഡെവലപ്പര്‍മാര്‍ നല്‍കുന്ന ഫീസില്‍ കുറവുകളും ഇളവുകളും വരുമ്പോള്‍ 'അഫോര്‍ഡബിള്‍ ഹൗസിംഗ്' എന്നതിന്റെ നിര്‍വചനം താന്‍ അപ്‌ഡേറ്റ് ചെയ്യുമെന്നും ക്ലാര്‍ക്ക് പ്രഖ്യാപിച്ചു. 

ഒന്റാരിയോയിലെ ലോ, മോഡറേറ്റ് ഇന്‍കമുള്ള ആളുകള്‍ക്ക് അഫോര്‍ഡബിളായ വീട് കണ്ടെത്തുന്നതിന് വരുമാന ഘടകങ്ങള്‍ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ഫാള്‍ സീസണില്‍ പുതിയ നിയമനിര്‍മാണം അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായി ക്ലാര്‍ക്ക് വ്യക്തമാക്കി. പുതിയ നിര്‍വചനം 2020 ലെ പ്രൊവിന്‍ഷ്യല്‍ പോളിസി സ്‌റ്റേറ്റ്‌മെന്റിലെ നിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കുമെന്നും പ്രാദേശിക വരുമാന നിലവാരം കണക്കിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.