ഒന്റാരിയോയില്‍ വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി ഒന്റാരിയോ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈ അവസാനം മുതല്‍ ഒന്റാരിയോയില്‍ കോവിഡ് കേസുകളില്‍ ഗണ്യമായ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്റാരിയോ ഇപ്പോള്‍ പുതിയ തരംഗത്തിലൂടെയാണ് നീങ്ങുന്നതെന്ന് കോവിഡ്-19 സയന്‍സ് അഡൈ്വസറി ടേബിള്‍ മുന്‍ സയന്റിഫിക് ഡയറക്ടര്‍ ഡോ. ഫഹദ് റസാഖ് പറഞ്ഞു. നിലവില്‍, പ്രവിശ്യയിലെ പ്രബലമായ സ്‌ട്രെയില്‍ ഒമിക്രോണിന്റെ ഉപവകഭേദമായ ഇജി. 5 ആണ്. മറ്റൊരു സ്‌ട്രെയിന്‍ ബിഎ2.86 ആണ്.
കോവിഡ് ആരംഭിച്ചത് മുതല്‍ ഓരോ വര്‍ഷവും വേനല്‍ക്കാലം കഴിഞ്ഞ് ഫാള്‍ സീസണിലേക്ക് കടക്കുമ്പോള്‍ രോഗബാധയില്‍ ഇത്തരത്തില്‍ വര്‍ധനവ് കണ്ടുവരുന്നുണ്ടെന്ന് സാംക്രമിക രോഗ വിദഗ്ധന്‍ ഡോ. ഐസക് ബോഗോച്ച് പറഞ്ഞു.