ചന്ദ്രയാൻ-3: വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡിംഗ് ആഗസ്റ്റ് 23 ന്

By: 600021 On: Aug 22, 2023, 8:36 PM

ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യം ഷെഡ്യൂളിലാണെന്നും ചന്ദ്രനുചുറ്റും സുഗമമായ യാത്ര തുടരുകയാണെന്നും ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO).ഇന്ത്യ വിക്ഷേപിച്ച ചാന്ദ്രയാൻ 3-ലെ ലാൻഡർ മോഡ്യൂൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവമേഖലയിൽ വ്യാഴാഴ്ച ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം വൈകുന്നേരം 6.04 ന് സോഫ്റ്റ് ലാൻഡിംഗ് നടത്തിയേക്കും. പ്രഗ്യാൻ റോവർ വഹിക്കുന്ന വിക്രം ലാൻഡറിന്റെ അവസാന ഇറക്കത്തിനായുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു. 70 കിലോമീറ്റർ ഉയരത്തിൽ നിന്ന് ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ ക്യാമറ പകർത്തിയ ചന്ദ്രന്റെ ചിത്രങ്ങളും ഐഎസ്ആർഒ പുറത്തുവിട്ടു. ഈ ചിത്രങ്ങൾ ഒരു ഓൺബോർഡ് മൂൺ റഫറൻസ് മാപ്പുമായി ചേർന്ന് ലാൻഡർ മൊഡ്യൂൾ വിക്രമിനെ ലാൻഡിംഗ് സ്ഥാനം നിർണ്ണയിക്കാൻ സഹായിക്കും.