കോക്വിറ്റ്‌ലാമില്‍ ഓണ്‍ലൈന്‍ ഉല്‍പ്പന്ന കൈമാറ്റം അക്രമാസക്തമായി

By: 600002 On: Aug 22, 2023, 11:58 AM

 

 

ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ് പ്ലെയ്‌സ്, ക്രെയ്ഗ്‌സ്‌ലിസ്റ്റ് തുടങ്ങിയ സൈറ്റുകളില്‍ നിന്നുള്ള ഓണ്‍ലൈന്‍ വില്‍പ്പനക്കാരും ഉപഭോക്താക്കളും തമ്മില്‍ നടന്ന ഉല്‍പ്പന്ന കൈമാറ്റം ആക്രമാസക്തമായതായി മെട്രോ വാന്‍കുവര്‍ പോലീസ് റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ശനിയാഴ്ച വാന്‍കുവറില്‍ സമാനമായ രീതിയില്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് കോക്വിറ്റ്‌ലാമില്‍ ആക്രമണമുണ്ടായത്. 

ഏകദേശം 10 മണിയോടെ ബാര്‍നെറ്റ് ഹൈവേയിലെ കോക്വിറ്റ്‌ലാം സെന്റര്‍ മാളിലാണ് വില്‍പ്പനക്കാരും ഉപഭോക്താക്കളും തമ്മില്‍ സംഘട്ടനമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തില്ല. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. 

ഇത്തരത്തില്‍ ഓണ്‍ലൈനിലൂടെ പ്രൊഡക്റ്റുകള്‍ വാങ്ങുന്നവര്‍ ആളുകളുള്ള പൊതുസ്ഥലങ്ങളില്‍ വെച്ച് കൈമാറ്റം ചെയ്യണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.