ഓട്ടവ ആശുപത്രികളിലെ എമര്‍ജന്‍സി റൂമുകളില്‍ ഡോക്ടറെ കാണാനുള്ള ശരാശരി കാത്തിരിപ്പ് സമയം ജൂണിലെ പ്രവിശ്യാ ശരാശരിയേക്കാള്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഓട്ടവ ഹോസ്പിറ്റല്‍ ജനറല്‍ കാമ്പസിലാണ് ഒന്റാരിയോയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കാത്തിരിപ്പ് സമയം ആവശ്യമായി വരുന്നതെന്നും ഹെല്‍ത്ത് ക്വാളിറ്റി ഒന്റാരിയോ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഒന്റാരിയോയിലുടനീളം ജൂണില്‍ രണ്ട് മണിക്കൂറായിരുന്നു എമര്‍ജന്‍സി റൂമുകളിലെ ശരാശരി കാത്തിരിപ്പ് സമയം.
ഓട്ടവ ഹോസ്പിറ്റല്‍ ജനറല്‍ കാമ്പസിലെ കാത്തിരിപ്പ് സമയം 4.1 മണിക്കൂറാണ്. മോണ്ട് ഫോര്‍ട്ട് ഹോസ്പിറ്റല്‍, ഓട്ടവ ഹോസ്പിറ്റല്‍ സിവിക് കാമ്പസ്, ക്വീന്‍സ്‌വേ-കാള്‍ട്ടണ്‍ ഹോസ്പിറ്റല്‍, CHEO എന്നിവടങ്ങളിലും കാത്തിരിപ്പ് സമയം രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ ഉയര്‍ന്നതായി ഹെല്‍ത്ത് ക്വാളിറ്റി ഒന്റാരിയോ അറിയിച്ചു.