'ടെമു'വില്‍ ഇഷ്ടം പോലെ ഷോപ്പു ചെയ്യാം വിലക്കുറവില്‍: കാനഡയില്‍ ജനപ്രീതിയാര്‍ജിച്ച് ടെമു

By: 600002 On: Aug 21, 2023, 10:37 AM

 


ഒരുപാട് ഇ-കൊമേഴ്‌സ് കമ്പനികളും മറ്റ് മാര്‍ക്കറ്റ് പ്ലെയ്‌സുകളും ഉണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച 'ടെമു' എന്ന നൂതന ഷോപ്പിംഗ് ആപ്ലിക്കേഷന്‍ കനേഡിയന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ജനപ്രിയമാകുകയാണ്. വസ്ത്രങ്ങള്‍ക്കും, വീട്ടുപകരണങ്ങള്‍ക്കും കുറഞ്ഞ വിലയാണ് ടെമു വാഗ്ദാനം ചെയ്യുന്നത്. വിവിധ ഷോപ്പര്‍മാര്‍, വ്യാപാരികള്‍, ലോജിസ്റ്റിക്‌സ് പങ്കാഴികള്‍ എന്നിവരുടെ കമ്മ്യൂണിറ്റിയെ ഒരുമിച്ച് കൊണ്ടുവന്ന് ഏറ്റവും വിലക്കുറവില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 2015 ല്‍ ചൈനയില്‍ സ്ഥാപിതമായ മള്‍ട്ടിനാഷണല്‍ കൊമേഴ്‌സ് ഗ്രൂപ്പായ ഷാങ്ഹായ് ആസ്ഥാനമായുള്ള പിഡിഡി ഹോള്‍ഡിംഗ്‌സിന്റെ ഉപസ്ഥാപനമാണെങ്കിലും കമ്പനി കഴിഞ്ഞ വര്‍ഷം ബോസ്റ്റണിലാണ് സ്ഥാപിതമായതെന്ന് വെബ്‌സൈറ്റില്‍ പറയുന്നു. 

ഒറ്റ മാര്‍ക്കറ്റ്‌പ്ലെയ്‌സില്‍ ഉപഭോക്താക്കളെ കൊണ്ടുവന്ന് ഫാക്ടറികളില്‍ നിന്ന്, പ്രാഥമികമായി ചൈനയില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വാങ്ങാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നു. എന്നാല്‍ 'അള്‍ട്രാ കണ്‍സ്പഷനു'മായി ബന്ധപ്പെട്ട് സ്വകാര്യത, പാരിസ്ഥിതിക ആശങ്കള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതിന് മുമ്പ് ആശങ്കകള്‍ സംബന്ധിച്ച് അറിഞ്ഞിരിക്കണമെന്ന് നിരീക്ഷകര്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. 

ഈ വര്‍ഷം തുടക്കം മുതല്‍ ടെമു യുഎസില്‍ ഏകദേശം 10 മില്യണ്‍ പ്രതിദിന ഉപയോക്താക്കളെ ടെമു ചേര്‍ത്തിട്ടുണ്ടെന്ന് മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ GWS റിപ്പോര്‍ട്ട് ചെയ്യുന്നു. വിലക്കുറവാണ് ടെമുവിന്റെ പ്രധാന ആകര്‍ഷണം. വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം വില വളരെ കുറവാണ്. വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഇത്തരത്തിലുള്ള ആപ്പുകളെ കൂടുതല്‍ ആശ്രയിക്കുമെന്നതാണ് ടെമു കാനഡയില്‍ പ്രചാരമേറുന്നത്. ഓഗസ്റ്റ് പകുതിയോടെ ബാക്ക്-ടു-സ്‌കൂള്‍ ഉല്‍പ്പന്നങ്ങള്‍ വിലക്കുറവില്‍ ടെമു വാദ്ഗാനം ചെയ്യുന്നുണ്ട്.