ലഡാക്കിൽ വാഹനാപകടം: 9 സൈനികർ മരിച്ചു

By: 600021 On: Aug 20, 2023, 7:48 PM

ലഡാക്കിൽ സൈനിക വാഹനം മലയിടുക്കിൽ വീണുണ്ടായ അപകടത്തിൽ 9 സൈനികർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. 10 സൈനികരുമായി ലേഹിലേക്ക് പോയ സൈനിക വാഹനമാണ് അപകടത്തിൽപെട്ടത്. ലേഹിയിലെ ക്യാരിയിൽ നിന്ന് ഏഴുകിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. സൈനിക അപകടത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു, കേന്ദ്ര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്,കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ ദുഃഖം രേഖപ്പെടുത്തി.