വായുവിന്റെ ഗുണനിലവാര സൂചികയായ എയർ ക്വാളിറ്റി ഇൻഡക്സ് കാൽഗറി പ്രദേശത്തിനായി ഞായറാഴ്ച പ്രത്യേക റീഡിംഗ് പുറപ്പെടുവിച്ചു. പുക കാരണം വായുവിന്റെ ഗുണനിലവാരം മോശമാവുന്നുണ്ട്, ദൃശ്യപരത കുറയുന്നതിനും ഇത് കാരണമാകുന്നു. പുലർച്ചെ 8 മണിക്ക് മുൻപ് കാൽഗറിയുടെ വായു ഗുണനിലവാര സൂചിക ഏഴ് ആയിരുന്നു, ഇത് ഉയർന്ന അപകടസാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നു. ബി.സി.യിൽ ഡസൻ കണക്കിന് കാട്ടുതീകൾ നിയന്ത്രണാതീതമായി തുടരുകയാണ്. ഒകനാഗൻ, ഷുസ്വപ് തടാക പ്രദേശങ്ങളിൽ തീ വ്യാപിക്കുകയാണ്.
എഡ്മന്റനിൽ വായു ഗുണനിലവാര സൂചിക മൂന്ന് ആണ്. അതായത് അപകടസാധ്യത കുറവാണ് എന്നർത്ഥം. ഉച്ചതിരിഞ്ഞ് കിഴക്കുള്ള പ്രദേശങ്ങളിൽ വായുവിന്റെ നിലവാരത്തിൽ പുരോഗതി ഉണ്ടാകും എന്ന് എൻവയോൺമെന്റ് കാനഡ കൂട്ടിച്ചേർത്തു. നിരവധി ഔട്ട്ഡോർ ഇവന്റുകളാണ് വരും ദിവസങ്ങളിൽ കാൽഗറിയിൽ നടക്കാനിരിക്കുന്നത്.