യെല്ലോനൈഫിൽ കാട്ടുതീ പടരുന്നു, ജനങ്ങളെ ഒഴിപ്പിക്കുന്നതിനിടയിൽ ഒരു രോഗി മരിച്ചു

By: 600110 On: Aug 20, 2023, 7:31 PM

 

 

നോർത്ത് വെസ്റ്റ് പ്രദേശങ്ങളിലെ (N.W.T.) യെല്ലോനൈഫിൽ കാട്ടുതീയെ തുടർന്നുള്ള ഒഴിപ്പിക്കലിനിടെ, ഗതാഗത സംവിധാനത്തിന്റെ തയ്യാറെടുപ്പുകൾ നടക്കുന്നതിനിടയിൽ സ്റ്റാന്റൺ ടെറിട്ടോറിയൽ ഹോസ്പിറ്റലിലെ ഒരു രോഗി മരിച്ചു. N.W.T. യുടെ ആരോഗ്യമന്ത്രി ജൂലി ഗ്രീൻ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. നഗരത്തിന്റെ നോർത്ത് വെസ്റ്റ് ഭാഗത്ത് പടരുന്ന കാട്ടുതീയെ തുടർന്നാണ് യെല്ലോനൈഫിലെ 20,000 ത്തോളം വരുന്ന താമസക്കാരെയും സമീപത്തെ കമ്മ്യൂണിറ്റികളേയും ഒഴിപ്പിക്കുന്നത്. സമീപകാല മഴയും തണുത്ത കാലാവസ്ഥയും ഉണ്ടായിരുന്നിട്ടും, തീ ഒരു ഭീഷണിയായി തുടരുന്നു. നഗരത്തിന് ചുറ്റും സംരക്ഷണ ലൈനുകൾ സ്ഥാപിച്ചിട്ടുണ്ട്. എൻ.ഡബ്ല്യു.ടി. പ്രീമിയർ കരോലിൻ കൊക്രെയ്ൻ പ്രദേശം വിട്ട് മറ്റൊരിടത്തേയ്ക്ക് മാറി. തീപിടിത്ത ഭീഷണി നിലനിൽക്കുന്നതിനാൽ നഗരത്തിന് പുറത്ത് സുരക്ഷിതമായ ഒരിടത്ത് താമസിക്കാൻ ഫയർ ഇൻഫർമേഷൻ ഓഫീസർ മൈക്ക് വെസ്റ്റ്വിക്ക് ജനങ്ങളോട് അഭ്യർത്ഥിച്ചു.