ക്ഷേമ പെൻഷൻ വിതരണം ആരഭിച്ചു

By: 600021 On: Aug 20, 2023, 6:53 PM

സംസ്ഥാനത്ത് രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷന് 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷന് 212 കോടി രൂപയുമുൾപ്പെടെ 1,762 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. 60 ലക്ഷത്തോളം ഗുണഭോക്താക്കൾക്കാണ് 3,200 രൂപ വീതം പെൻഷന്‍ ലഭിക്കുക. ഓഗസ്റ്റ് 23 നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയായേക്കും. അതേസമയം, എല്ലാവിധ ധനസഹായങ്ങളും പി.എഫ്.എം.എസ്. സോഫ്റ്റ്വെയര്‍ വഴി തന്നെയാകണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിബന്ധന പൂർത്തിയാക്കിയിട്ടും 2021 ജനുവരി മുതല്‍ സംസ്ഥാന സര്‍ക്കാര്‍ എൻ.എസ്.എ.പി. ഗുണഭോക്താക്താക്കള്‍ക്ക് വിതരണം ചെയ്ത ധനസഹായത്തിന്റെ കേന്ദ്രവിഹിതമായ 580 കോടി രൂപ ഇതുവരെ ലഭിച്ചിട്ടില്ല. 6,88,329 പേർക്ക് മാത്രമാണ് നിലവിൽ എൻ.എസ്.എപി വഴി കേന്ദ്ര സഹായം ലഭിക്കുന്നത്.